നാളികേര കർഷകർക്ക് വെളിച്ചെണ്ണ വിതരണം ചെയ്തു
കൊയിലാണ്ടി: നാളികേര കർഷകർക്ക് വെളിച്ചെണ്ണ വിതരണം ചെയ്തു. മുചുകുന്ന് പ്രിയദർശിനി നാളികേര ഫെഡറഷന്റെ കീഴിലുള്ള മൂടാടി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിലെ പതിനാല് പ്രാഥമിക കാർഷിക സംഘങ്ങളിലെ ആയിരത്തോളം നാളികേര കർഷകർക്ക് സൗജന്യമായി വെളിച്ചെണ്ണ കിറ്റുകൾ വിതരണം ചെയ്തു. അപ്പെക്സ് ബോഡിയായ വടകര നാളികേര കമ്പനി ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയാണ് ഫെഡറേഷൻ വഴി നൽകിയത്.

ഓരോ സംഘങ്ങൾക്കുമുള്ള വെളിച്ചണ്ണയുടെ ഉത്ഘാടനം ഫെഡറേഷൻ പ്രസിഡണ്ട് വി. പി. ഭാസ്കരൻ നിർവഹിച്ചു. കമ്പനി ഡയറക്ടർ എൻ. എം. പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ. എം. കുഞ്ഞിക്കണാരൻ, ആർ. നാരായണൻ മാസ്റ്റർ, ചേനോത്ത് രാജൻ, പൊറ്റക്കാട്ട് ദാമോദരൻ, പി. കെ. നാരായണൻ, പടിഞ്ഞാറയിൽ ദാമോദരൻ എന്നിവർ സംസാരിച്ചു.
