KOYILANDY DIARY.COM

The Perfect News Portal

തീരദേശ പാക്കേജ് അനുവദിക്കും: മന്ത്രി കെ എൻ ബാലഗോപാൽ

തീരദേശ പാക്കേജ് അനുവദിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. 75 കോടി രൂപയാണ് അനുവദിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസിനു 10 കോടി രൂപ അനുവദിച്ചു. കേര പദ്ധതിക്ക് 100 കോടിയും മണ്ണ് സംരക്ഷണത്തിന് 77.9 കോടിയും ക്ഷീരവികസനത്തിന് 120.93 കോടിയും അനുവദിച്ചു. നെട്ടുകാൽത്തേരി പുതിയ കാലിത്തീറ്റ ഫാം നിർമ്മിക്കുവാൻ 10 കോടി അനുവദിച്ചു.

വനം വന്യജീവി സംരക്ഷണത്തിനു 305.61 കോടിയും അനുവദിച്ചു, വന്യജീവി സംഘർഷത്തിൽ പരിക്കേറ്റവർക്കുള്ള ധനസഹായം കൃത്യമായി നൽകി വരുന്നുവെന്നും ആർ ആർ ടി സംഘത്തിൻറെ പ്രവർത്തനം വർദ്ധിപ്പിച്ചുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രധാനമന്ത്രി ഗ്രാമീൺ സടക്ക് യോജന പദ്ധതിക്ക് 80 കോടി രൂപ അനുവദിച്ചു.

 

പാമ്പ് വിഷബാധ ജീവഹാനിരഹിത പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സാക്ഷരതാ മിഷൻ അതോറിറ്റിക്ക് 20.2 കോടി, ഇ ഗവർണൻസ് പദ്ധതിക്ക് 30 കോടി, കുടുംബശ്രീക്ക് 270 കോടി, കിലയ്ക്ക് 29.32 കോടി, ശുചിത്വ കേരളത്തിന് 30 കോടി, വൻകിട ജലസേചന പദ്ധതി 239.32 കോടി, വെള്ളപ്പൊക്ക നിയന്ത്രണത്തിന് 178.07 കോടി, ചെറുകിട ജലസേചന പദ്ധതിക്ക് 190.96 കോടി, ബാണാസുരസാഗർ പദ്ധതിക്ക് 20 കോടി, തോട്ടപ്പള്ളി സ്പിൽവേ ശക്തിപ്പെടുത്തുന്നതിന് 5 കോടി, മൂവാറ്റുപുഴ ജലസേചന പദ്ധതിക്ക് 10 കോടി, കല്ലട ഇറിഗേഷൻ പത്തു കോടി, കെഎസ്ഇബിക്ക് 1088 കോടി, ഹാൻഡ് ടെക്സിന് 20 കോടി രൂപയുടെ പ്രത്യേക പദ്ധതി, കൈത്തറി സഹകരണ സംഘങ്ങൾക്ക് മൂന്ന് കോടി, എന്നിവയും അനുവദിച്ചു.

Advertisements

 

വിദൂര ആദിവാസി മേഖലയിലെ വൈദ്യുതിവത്കരണത്തിന് അഞ്ചു കോടി, വ്യാവസായിക മേഖലയ്ക്ക് 1831 കോടി, ആലപ്പുഴ കെഎസ്ഡിപിയ്ക്ക് 20 കോടി , വാണിജ്യ മേഖലയുടെ വികസനത്തിന് ഏഴു കോടി, കൈത്തറി മേഖലയ്ക്ക് 56.8 കോടി,ഖാദി മേഖലയ്ക്ക് 15.7 കോടി , കശുവണ്ടി മേഖലയ്ക്ക് 30 കോടി കോടി എന്നിവയും അനുവദിച്ചു

Share news