KOYILANDY DIARY

The Perfect News Portal

തീര ജനസമ്പർക്ക സഭ – പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

പരാതി പരിഹാര അദാലത്ത്…  കൊയിലാണ്ടി: ജില്ലാ ഭരണകൂടത്തിൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ തീരജനസമ്പർക്ക സഭ പരാതി പരിഹാര അദാലത്ത് നടന്നു. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും തീരദേശ ജനതക്ക് ലഭിക്കേണ്ടുന്ന സേവനങ്ങളുടെ പുരോഗതി വിലയിരുത്തി പരിഹാര നിർദ്ദേശത്തിനും അതതു വകുപ്പുകളുടെ പുരോഗതിയെപ്പറ്റി പൊതു ജനങ്ങൾക്ക് അറിവ് നൽകുന്നതിനുമായി ജില്ലയിൽ സംഘടിപ്പിച്ച നാലാമത്തെ അദാലത്താണ് കൊയിലാണ്ടിയിൽ സംഘടിപ്പിത്.
കലക്ടർ തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന അദാലത്ത് നഗരസഭ അധ്യക്ഷ കെ. പി. സുധ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ എം.പി. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഉന്നത നേട്ടം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാർഥികളായ ദീപ്ന പ്രസന്നൻ, കാവേരി മനോഹരൻ എന്നിവരെ കലക്ടർ ഉപഹാരം നൽകി അനുമോദിച്ചു.
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ, ചേമഞ്ചേരി പ്രസിഡണ്ട് സതി കിഴക്കയിൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി. കെ. സുധീർ കിഷൻ, നഗരസഭ കൌൺസിലർമാർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ സുനിലേശൻ, പി.പി. കണ്ണൻ,  യു.കെ. രാജൻ, കെ. രാമൻ, പ്രധാനാധ്യാപിക സുചേത എന്നിവർ സംസാരിച്ചു.
ചേമഞ്ചേരി മുതൽ പയ്യോളി വരെയുള്ള തീരദേശ മത്സ്യതൊഴിലാളികളിൽ നിന്നായി ലഭിച്ച 328 പരാതികളിൽ 143 എണ്ണം തീർപ്പാക്കുന്നതിന് നടപടിയായി.
Advertisements
സർക്കാറിൻ്റെ 19 വിവിധ വകുപ്പുകളിലായിട്ടായിരുന്നു പരിഹാരം കാണാതെ കിടന്ന പരാതികൾ. സർക്കാർ തലത്തിൽ തീരുമാനമെടുക്കുന്നതിനുള്ള പരാതികൾ തുടർ നടപടികൾക്കായി മാറ്റി. വി.പി. ഇബ്രാഹിംകുട്ടി, പി. രത്നവല്ലി, എ. സുധാകരൻ, ബബിത, കെ.കെ. വൈശാഖ്, കെ.ടി.റഹ് മത്ത്, എ. അസീസ്, സിന്ധു സുരേഷ് എന്നിവർ ഉദ്ഘാടന ചടങ്ങിലും തുടർന്ന് നടന്ന അദാലത്തിലും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കൊപ്പം സജീവ പങ്കാളികളായിരുന്നു.