KOYILANDY DIARY

The Perfect News Portal

തീരദേശ ജനതയുടെ പ്രശ്നങ്ങൾ നേരിട്ട്‌ മനസ്സിലാക്കാനും പരിഹരിക്കാനും തീരസദസ്സ് സംഘടിപ്പിക്കുന്നു

കോഴിക്കോട്  തീരദേശ ജനതയുടെ പ്രശ്നങ്ങൾ നേരിട്ട്‌ മനസ്സിലാക്കാനും പരിഹരിക്കാനും തീരസദസ്സ് സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി. സംസ്ഥാനത്തെ 47 തീരദേശ മണ്ഡലങ്ങളിലും തീരസദസ്സ് നടക്കും. ജില്ലയിൽ മെയ് 14 മുതൽ 20 വരെയാണ് പരിപാടികൾ.
ആദ്യത്തെ ഒരു മണിക്കൂർ ജനപ്രതിനിധികളുമായുള്ള ചർച്ചകളും തുടർന്നുള്ള മൂന്ന് മണിക്കൂർ മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹാരവുമാണ്.
ജില്ലയിൽ ബേപ്പൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, എലത്തൂർ, കൊയിലാണ്ടി, വടകര മണ്ഡലങ്ങളിലാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്. മെയ് 14ന് രാവിലെ ഒമ്പതിന്‌ ബേപ്പൂർ ഹയർ സെക്കൻഡറി സ്കൂൾ, 15ന് രാവിലെ ഒമ്പത് മുതൽ പകൽ ഒന്നുവരെ ഭട്ട് റോഡ് സമുദ്ര ഓഡിറ്റോറിയം, പകൽ മൂന്നുമുതൽ ഏഴുവരെ പയ്യാനക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ, 16ന് രാവിലെ ഒമ്പത് മുതൽ പുതിയാപ്പ ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ,  17ന് രാവിലെ ഒമ്പത് മുതൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (ബോയ്സ് ഹൈസ്‌കൂൾ), 20ന് രാവിലെ ഒമ്പത് മുതൽ വടകര ടൗൺഹാൾ എന്നിവിടങ്ങളിലാണ് തീരസദസ്സ്.
Advertisements
  തീരദേശ ജനതയുടെ പ്രശ്നങ്ങൾ നേരിട്ട്‌ മനസ്സിലാക്കാനും പരിഹരിക്കാനും തീരസദസ്സ് സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി. സംസ്ഥാനത്തെ 47 തീരദേശ മണ്ഡലങ്ങളിലും തീരസദസ്സ് നടക്കും. ജില്ലയിൽ മെയ് 14 മുതൽ 20 വരെയാണ് പരിപാടികൾ.
ആദ്യത്തെ ഒരു മണിക്കൂർ ജനപ്രതിനിധികളുമായുള്ള ചർച്ചകളും തുടർന്നുള്ള മൂന്ന് മണിക്കൂർ മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹാരവുമാണ്. ജില്ലയിൽ ബേപ്പൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, എലത്തൂർ, കൊയിലാണ്ടി, വടകര മണ്ഡലങ്ങളിലാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്. മെയ് 14ന് രാവിലെ ഒമ്പതിന്‌ ബേപ്പൂർ ഹയർ സെക്കൻഡറി സ്കൂൾ, 15ന് രാവിലെ ഒമ്പത് മുതൽ പകൽ ഒന്നുവരെ ഭട്ട് റോഡ് സമുദ്ര ഓഡിറ്റോറിയം, പകൽ മൂന്നുമുതൽ ഏഴുവരെ പയ്യാനക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ, 16ന് രാവിലെ ഒമ്പത് മുതൽ പുതിയാപ്പ ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ,  17ന് രാവിലെ ഒമ്പത് മുതൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (ബോയ്സ് ഹൈസ്‌കൂൾ), 20ന് രാവിലെ ഒമ്പത് മുതൽ വടകര ടൗൺഹാൾ എന്നിവിടങ്ങളിലാണ് തീരസദസ്സ്.