KOYILANDY DIARY.COM

The Perfect News Portal

കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂനിയൻ ജില്ലാ സമ്മേളനം സ്വാഗതസംഘം ഓഫീസ് തുറന്നു

കൊയിലാണ്ടി: കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂനിയൻ ജില്ലാ സമ്മേളനം സ്വാഗതസംഘം ഓഫീസ് തുറന്നു. ഒക്ടോബർ 14, 15 തിയ്യതികളിലായി കൊയിലാണ്ടി നഗരസഭ ഇ.എം.എസ് ടൌൺഹാളിലാണ് സമ്മേളനം നടക്കുന്നത്. സ്വാഗത സംഘം ഓഫീസ് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഹകരണ ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂനിയന്റെ ജില്ലാ സമ്മേളനത്തിനായി കൊയിലാണ്ടി ഒരുങ്ങിക്കഴിഞ്ഞു.

കേരളത്തിലെ സാധാരണക്കാരന്റെ അത്താണിയായ സഹകരണ മേഖലയെ തകർക്കാനുളള ഗൂഡാലോചനയാണ് ബി.ജെ.പി ഗവൺമെൻ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ജില്ല സെക്രട്ടറി എം.കെ. ശശി അധ്യക്ഷത വഹിച്ചു. ഇ.പി. രാഗേഷ്, എം. ശ്രീകുമാർ, എം. ബാലകൃഷ്ണൻ, സി. കെ സജീവൻ, ടി. പ്രസന്ന, പവിത്രൻ, വിഷ്ണു എന്നിവർ സംസാരിച്ചു. കെ. ബിജയ് സ്വാഗതവും മറീന നന്ദിയും പറഞ്ഞു.

സമ്മേളനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 7ന് സഹകരണ സെമിനാർ സംഘടിപ്പിക്കും. കേന്ദ്ര നയങ്ങളും സഹകരണ മേഖലയും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്യും. കൂടാതെ വിളമ്പര ജാഥ, കലാ കായിക മത്സരങ്ങൾ തുടങ്ങിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.

Advertisements
Share news