ജോയിയുടെ അമ്മയ്ക്ക് ധനസഹായം നല്‍കണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ജോയിയുടെ അമ്മയ്ക്ക് ധനസഹായം നല്‍കണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മേലധികാരികളോട് ചോദിച്ചിട്ട് മറുപടി നല്‍കാമെന്ന് ഡിആര്‍എം അറിയിച്ചു. അതേസമയം ആമയിഴഞ്ചാന്‍ തോട്ടിലേക്ക് മാലിന്യം തള്ളുന്ന വിഷയത്തില്‍ പൊലീസ് ശക്തമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വലിയ മാലിന്യങ്ങള്‍ തള്ളുന്നതിന് പിന്നില്‍ ഗുണ്ടാസംഘങ്ങളുടെ സംരക്ഷണമുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് ശക്തമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആമയിഴഞ്ചാന്‍ തോടിന്റെ കരകളില്‍ എഐ ക്യാമറ സ്ഥാപിക്കും. എഐ ഉള്‍പ്പെടെ 50 ക്യാമറകളാണ് നഗരസഭ സ്ഥാപിക്കുന്നത്.

