KOYILANDY DIARY.COM

The Perfect News Portal

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; ഹിമാചൽ പ്രദേശിൽ ശക്തമായ മഴ

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം. വ്യാപക നാശനഷ്ടം. ഹിമാചൽ പ്രദേശിൽ ശക്തമായ മഴ. ബിയാസ് നദിയിലെ ജലനിരപ്പ് ഉയർന്നു. കുളുവിൽ പാർവതി നദിയ്ക്ക് സമീപത്തെ കെട്ടിടം പൂർണമായി ഒലിച്ചുപ്പോയി. ഗൗരികുണ്ഡിൽ നിന്നും കേദാർനാഥ് റൂട്ടിൽ പലയിടത്തും റോഡുകൾ തകർന്നു.

ഷിംല ജില്ലയിൽ സമേജ് ഖാഡ് മേഖലയിൽ മേഘവിസ്ഫോടനത്തിൽ 19 പേരെ കാണാതായി. രക്ഷാപ്രവർത്തനത്തിനായി എൻ ഡി ആർ എഫ് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. ഹിമാചൽ പ്രദേശ് മാണ്ഡിയിലെ താൽതുഖോഡിൽ മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തു. ഒരു മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. 9 പേരെ കാണാതായെന്ന് റിപ്പോർട്ട്. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കേദാർനാദിൽ 200 ഓളം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നതായി വിവരം. ഉത്തരാഖണ്ഡിൽ ഉടനീളം റെഡ് അലർട്ട് പുറപ്പെടുവിച്ചു. ആറുപേരുടെ മരണം റിപ്പോർട്ട് ചെയ്തു. അതേസമയം ഡൽഹിയിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ അഞ്ചു മരണം റിപ്പോർട്ട് ചെയ്തു. രണ്ടുപേർ വെള്ളക്കെട്ടിൽ മുങ്ങിയും മൂന്നുപേർ വൈദ്യുതാഘാതം ഏറ്റുമാണ് മരിച്ചത്. ഡൽഹിയിൽ ഇറങ്ങാനിരുന്ന 10 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.

Advertisements
Share news