KOYILANDY DIARY.COM

The Perfect News Portal

ഹിമാചൽപ്രദേശിലെ മേഘവിസ്ഫോടനം; മരണസംഖ്യ13 ആയി ഉയർന്നു

സിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മരണസംഖ്യ 13 ആയി ഉയർന്നു. 40 പേരെ കാണാതായി. ഇവർക്കായി പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. മലവെള്ളപ്പാച്ചിലിനെത്തുടർന്ന് 87ഓളം റോഡുകൾ ഹിമാചലിൽ അടച്ചിട്ടുണ്ട്.

കുളുവിലെ നിർമ്മന്ദ്, സൈഞ്ച്, മലാന, മണ്ടിയിലെ പധാർ, ഷിംലയിലെ രാംപൂർ സബ്ഡിവിഷൻ എന്നിവിടങ്ങളിൽ ജൂലായ് 31-ന് രാത്രിയാണ് മേഘവിസ്ഫോടനമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്നിഫർ ഡോഗ്, ഡ്രോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ  ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്.

 

സൈന്യം, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഐടിബിപി, സിഐഎസ്എഫ്, ഹിമാചൽ പ്രദേശ് പൊലീസ്, ഹോം ഗാർഡുകൾ എന്നിവരടങ്ങുന്ന 410 രക്ഷാപ്രവർത്തകർ ദൗത്യത്തിലുണ്ട്. പ്രളയബാധിതർക്ക് സംസ്ഥാന സർക്കാർ 50,000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു. ഗ്യാസ്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയ്‌ക്കൊപ്പം അടുത്ത മൂന്ന് മാസത്തേക്ക് പ്രതിമാസം 5,000 രൂപ വാടകയിനത്തിൽ നൽകുമെന്നും അധികൃതർ അറിയിച്ചു.

Advertisements

 

 

Share news