ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ കുപ് വാര ജില്ലയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. കൃഷ്ണ ഗട്ട് മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്. 24 മണിക്കൂറിനിടെ ഉണ്ടായ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.

കുപ് വാര ജില്ലയിലെ ലോലാബ് മേഖലയിലാണ് സുരക്ഷാസേന ഭീകരവിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്. മേഖലയില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കശ്മീര്‍ അതിര്‍ത്തി ശാന്തമാണെന്ന് നരേന്ദ്രമോദി സര്‍ക്കാർ അവകാശപ്പെടുമ്പോഴാണ് ഭീകരാക്രമണങ്ങള്‍ അതിര്‍ത്തിയില്‍ ആവര്‍ത്തിക്കുന്നത്.

