ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബന്ദിപ്പോരയില്‍ ഭീകരര്‍ സുരക്ഷാസേനയ്ക്കുനേരെ വെടിയുതിര്‍ത്തു. പ്രദേശം വളഞ്ഞ സേന വ്യാപക തിരച്ചില്‍ തുടങ്ങി. അതേസമയം ജാര്‍ഖണ്ഡില്‍ പോലീസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍. നാലു മാവോയിസ്റ്റുകളെ പൊലീസ് വധിച്ചു. വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
