സികെജി സ്കൂൾ പൂർവ്വ വിദ്യാർത്ഥി വാട്സ് ആപ്പ് കൂട്ടായ്മ ‘കൃഷിക്കൂട്ടം’ വാഴ കൃഷി വിളവെടുത്തു
മൂടാടി: സികെജി സ്കൂൾ പൂർവ്വ വിദ്യാർത്ഥി വാട്സ് ആപ്പ് കൂട്ടായ്മയുടെ കീഴിൽ ആരംഭിച്ച കൃഷിക്കൂട്ടം വാഴകൃഷി വിളവെടുപ്പ് ഉത്സവം നടത്തി. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ എം.കെ മോഹനൻ അധ്യക്ഷൻ വഹിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ ഖാദർ, മൂടാടി കൃഷി ഓഫീസർ ഫൗസിയ പി, മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി റിട്ട് സോയിൽ കെമിസ്റ്റും സാഹിത്യകാരനുമായ ഇബ്രാഹിം തിക്കോടി, ശശി എസ് നായർ, കൃഷി കൂട്ടത്തിന്റ ട്രഷറർ ശ്രീനിവാസൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. രാമചന്ദ്രൻ കൊയിലോത്ത് സ്വാഗതവും ബാബു എം.വി നന്ദിയും പറഞ്ഞു.
