KOYILANDY DIARY.COM

The Perfect News Portal

പയ്യോളിയിൽ സി കെ ജി അനുസ്മരണം നടന്നു

പയ്യോളി: സ്വാതന്ത്ര്യസമര പോരാളിയും, പ്രമുഖ ഗാന്ധിയനും, മുൻ കെപിസിസി പ്രസിഡണ്ടുമായിരുന്ന സി കെ ഗോവിന്ദൻ നായരുടെ 61-ാം അനുസ്മരണം പയ്യോളിൽ നടന്നു. പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു. കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മുജേഷ് ശാസ്ത്രി അധ്യക്ഷതവഹിച്ചു.
.
.
ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ.ടി വിനോദൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.എം മോളി, പി.എം അഷറഫ്, കാര്യാട്ട് ഗോപാലൻ, എലഞ്ഞിലാടി അഹമ്മദ്, മഹേഷ് കോമത്ത്, അനിത കുറ്റിപ്പുനം, ആയഞ്ചേരി സുരേന്ദ്രൻ, ടി. ഉണ്ണികൃഷ്ണൻ, ശശിധരൻ കുന്നുംപുറത്ത്, ധനേഷ് മൂഴിക്കൽ എന്നിവർ സംസാരിച്ചു.
Share news