സി കെ ഗോപാലേട്ടൻ്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി
കൊയിലാണ്ടി: സിപിഐഎം പെരുവട്ടൂർ ബ്രാഞ്ച് സെക്രട്ടറിയും കർഷക സംഘം നേതാവുമായിരുന്ന സി കെ ഗോപാലേട്ടൻ്റെ 10-ാം ചരമവാർഷിക ദിനമായ ഇന്ന് പെരുവട്ടൂരിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവും സിപിഐഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. അഡ്വ. എൽ.ജി ലിജീഷ്, പി. കെ. ബാലൻ, ചന്ദ്രിക ടി എന്നിവർ സംസാരിച്ചു. എ.കെ. രമേശൻ സ്വാഗതവും സി. രാമകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.



