തിമിംഗല ഛർദ്ദി സർക്കാറിനെ ഏൽപ്പിച്ച് മാതൃക കാട്ടിയ മത്സ്യതൊഴിലാളികളെ സിഐടിയു അഭിനന്ദിച്ചു
കൊയിലാണ്ടിയിൽ ഗാലക്സി വഞ്ചിക്കാർക്ക് ലഭിച്ച കോടികൾ വില മതിക്കുന്ന തിമിംഗല ഛർദ്ദി സർക്കാറിനെ ഏൽപ്പിച്ച് മാതൃക കാട്ടിയ മത്സ്യതൊഴിലാളികളെ മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) കൊയിലാണ്ടി ഏരിയാ കമ്മിറ്റി അഭിനന്ദിച്ചു. തിമിംഗല ശർദ്ദി ഇന്ന് കോസ്റ്റൽ പോലീസിൻ്റെ സാന്നിദ്ധ്യത്തിൽ പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് കൈമാറി.
.

.
സുരേഷ്, ബൈജു എന്നിവരുടെ ഉടമസ്ഥതയിലുള്ള കൊല്ലം ഗുരുകുലം ബീച്ചിലെ ഗാലക്സി വഞ്ചിക്കാർക്കാണ് മത്സ്യ ബന്ധനത്തിനിടെ തിമിംഗല ഛർദ്ദി ലഭിച്ചത്. കൊയിലാണ്ടി ഹാർബറിൽ വെച്ചാണ് ഇവ കൈമാറിയത്. ഇതോടെ ഗാലക്സി വഞ്ചി ഗ്രൂപ്പിന് സർക്കാർ പാരിതോഷികം നൽകണമെന്ന് യൂണിയൻ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.



