സിഐടിയു ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി തൊഴിലാളി കുടുംബ സംഗമം സംഘടിപ്പിച്ചു
കൊയിലാണ്ടി: സിഐടിയു ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി തൊഴിലാളി കുടുംബ സംഗമം സംഘടിപ്പിച്ചു. ചേലിയ ടൗണിൽ വെച്ച് നടന്ന പരിപാടി ചെങ്ങോട്ടുകാവ് പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഗീതാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, യൂണിയൻ CITU ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് കെ.കെ അരവിന്ദൻ അധ്യക്ഷത വഹിച്ചു,
.

CITU ജില്ലാ കമ്മറ്റി അംഗം A സോമശേഖരൻ, P ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു,
യൂണിയൻ ജില്ലാ കമ്മറ്റി അംഗം കെ.കെ ശിവദാസൻ സ്വാഗതവും പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ഗിരീശൻ കെ.കെ നന്ദിയും പറഞ്ഞു.



