KOYILANDY DIARY.COM

The Perfect News Portal

ചൂരൽക്കാവ് ശ്രീ ഭഗവതി ക്ഷേത്ര ശ്രീകോവിലിന്റെ കട്ടില വെക്കൽ കർമ്മം നടന്നു

കൊയിലാണ്ടി: പന്തലായനി ചൂരൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കട്ടില വെക്കൽ കർമ്മം ക്ഷേത്ര ശില്പി കേശവൻ ആചാരിയുടെ മുഖ്യ കാർമികത്വത്തിലും ക്ഷേത്ര മേൽശാന്തി മനേഷ് ശാന്തിയുടെ നേതൃത്വത്തിലും ബാലൻ അമ്പാടി നിർവഹിച്ചു.
.
.
.
പ്രമുഖ വ്യക്തിത്വങ്ങളായ കൊയിലാണ്ടി നഗരസഭ കൗൺസിലർ എ അസീസ് മാസ്റ്റർ, പിഷാരികാവ് ക്ഷേത്രം മുൻ മേൽശാന്തി നാരായണൻ മൂസത്, പിഷാരികാവ് ക്ഷേമ സമിതി രക്ഷാധികാരി ഇ.എസ് രാജൻ, ടി കെ ചന്ദ്രൻ മാസ്റ്റർ, കെ ചിന്നൻ നായർ, കെ എം രാജീവൻ, സി സത്യചന്ദ്രൻ, മുൻസിപ്പൽ കോൺട്രാക്ടർ സെൽവരാജ് എന്നിവർ സന്നിഹിതരായി.
.
.
ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പ്രേമം സെക്രട്ടറി ജയേഷ്, നിർമ്മാണ കമ്മിറ്റി ചെയർമാൻ പി ഗോപി, കൺവീനർ രാജചന്ദ്രൻ ശ്രീരാഗം എന്നിവർ നേതൃത്വം നൽകി. നിരവധി ഭക്തജനങ്ങളും നാട്ടുകാരും കട്ടില വെക്കൽ കർമ്മത്തിൽ പങ്കെടുത്തു.
Share news