KOYILANDY DIARY.COM

The Perfect News Portal

ക്രിസ്തുമസ് ന്യൂ ഇയര്‍ ബംബര്‍; ഒന്നാം സമ്മാനം XC224091 എന്ന നമ്പറിന്

കൊച്ചി: ക്രിസ്തുമസ് ന്യൂ ഇയര്‍ ബംബര്‍ ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചത്  XC224091 എന്ന് ലോട്ടറി നമ്പറിന്. പാലക്കാട് നിന്നുള്ള ഷാജഹാന്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. 20 പേര്‍ക്ക് 1 കോടി വീതമാണ് രണ്ടാം സമ്മാനം.

 XE409265 ,XE 316100 ,XH, 424481,XK 388696, KH 379420, KL 324784, KA 307789 എന്നിവയടക്കമുള്ള നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഓണം ബമ്പറിന് പിന്നാലെ ക്രിസ്തുമസ് ന്യൂ ഇയര്‍ ഒന്നാം സമ്മാനവും നേടി ഭാഗ്യ ജില്ലയായി മാറിയിരിക്കുകയാണ് പാലക്കാട്. സബ് ഏജന്റ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചിരിക്കുന്നത്. ഭാഗ്യശാലിയെ കാത്തിരിക്കുകയാണ് കേരളം. 

 

Share news