കുട്ടികളുടെ സാഹിത്യോത്സവം അക്ഷരക്കൂട്ടിന് ഇന്ന് സമാപനം

കുട്ടികളുടെ സാഹിത്യോത്സവം അക്ഷരക്കൂട്ടിന് ഇന്ന് സമാപനം. മന്ത്രി കെ എൻ ബാലഗോപാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സാഹിത്യരചനയിൽ തൽപ്പരരായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും, കൃത്യമായ ദിശാബോധം നൽകാനുമാണ് അക്ഷരക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ സാഹിത്യോത്സവം പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നത്.

പൊതുവിദ്യാലയത്തിലെ വിദ്യാർത്ഥികൾ രചിച്ച പുസ്തങ്ങളുടെ പ്രദർശനവും അവർക്കായി സാഹിത്യ ശില്പശാലകളും പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങളുമാണ് അക്ഷരക്കൂട്ടം സാഹിത്യോത്സവത്തിൻ്റെ ഭാഗമായി നടക്കുന്നത്. സാഹിത്യരചനയിൽ തൽപ്പരരായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും അവർക്ക് കൃത്യമായ ദിശാബോധം നൽകാനുമാണ് പദ്ധതി. പുസ്തകങ്ങൾ രചിച്ച 140-ഓളം വരുന്ന വിദ്യാർത്ഥികളാണ് സാഹിത്യോത്സവത്തിലെ സജീവ പങ്കാളികൾ.

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയുടെ സമാപനം മന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് തിരുവനന്തപുരം കനകക്കുന്നിൽ വെച്ച് നിർവഹിക്കും.

