KOYILANDY DIARY.COM

The Perfect News Portal

എട്ടാം ക്ലാസ് വിദ്യാർത്ഥി തീച്ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം ബാലാവകാശ കമ്മീഷൻ കേസെടുത്തു

എട്ടാം ക്ലാസ് വിദ്യാർത്ഥി തീച്ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം ബാലാവകാശ കമ്മീഷൻ കേസെടുത്തു. കണ്ണൂർ: ചിറക്കൽ പെരുങ്കളിയാട്ടത്തിൽ പതിനാലു വയസുകാരൻ അഗ്നിക്കോലം അവതരിപ്പിച്ചത് വിവാദമായതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർക്ക് നിർദേശം നൽകി.

45 വർഷത്തിന് ശേഷമാണ് ചിറക്കൽ ശ്രീ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിൽ കളിയാട്ടത്തിൻ്റെ ഭാഗമായി ഒറ്റക്കോലം എന്നറിയപ്പെടുന്ന തീച്ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്. പൊള്ളൽ ഏൽക്കാതിരിക്കാൻ തെങ്ങോലയും, വാഴപ്പോളയും കൊണ്ടുള്ള ഒരു കവചം മാത്രമാണ് കുട്ടി ധരിച്ചിരുന്നത്. തെയ്യത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലായതോടെ കമ്മീഷൻ ചെയർപേഴ്സൺ കെ. വി. മനോജ് കുമാർ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു.

Share news