വി എസിനെ കാണാൻ ആശുപത്രിയിലെത്തി മുഖ്യമന്ത്രി
വി എസിനെ കാണാൻ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിലാണ് അദ്ദേഹം എത്തിയത്. ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വിവരം. ഇന്നലെ സി പി എമ്മിലെ മുതിർന്ന നേതാക്കൾ വി എസിനെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയിരുന്നു.



