KOYILANDY DIARY.COM

The Perfect News Portal

കേരളത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പൊതുജനാഭിപ്രായം തേടി മുഖ്യമന്ത്രി പാലക്കാടെത്തി

കേരളത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പൊതുജനാഭിപ്രായം തേടി മുഖ്യമന്ത്രി പാലക്കാടെത്തി. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ജില്ലാതല യോഗം ചേര്‍ന്നത്. പാലക്കാട് ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്തി.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പാലക്കാട് ജില്ലാതല യോഗം ചേര്‍ന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു. ഇവര്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുഖ്യമന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചു. മുഖ്യമന്ത്രി മറുപടി നല്‍കി. കേരളത്തിന്റെ വികസനത്തിന് പിണറായിയുടെ നേതൃത്വം അനിവാര്യമായിരുന്നുവെന്ന് മുഖാമുഖത്തില്‍ പങ്കെടുത്ത മുന്‍ ഡി സി സി പ്രസിഡന്റും എം എല്‍ എയുമായിരുന്ന എ വി ഗോപിനാഥ് പറഞ്ഞു.

 

 

മുഖാമുഖത്തിലെ അഭിപ്രായങ്ങള്‍ വെറുതെയാവില്ലെന്ന് തെളിയിച്ചയാളാണ് മുഖ്യമന്ത്രിയെന്ന് എഴുത്തുകാരന്‍ വൈശാഖന്‍ അഭിപ്രായപ്പെട്ടു. പാലക്കാട് ചേര്‍ന്ന ജില്ലാതല യോഗത്തില്‍ മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി, ജി ആര്‍ അനില്‍, എ കെ ശശീന്ദ്രന്‍, എം എല്‍ എമാര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisements
Share news