മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ. റാം മോഹന്‍ നായിഡുവുമായി കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ. റാം മോഹന്‍ നായിഡുവുമായി രാജീവ് ഗാന്ധി ഭവനില്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ വ്യോമ ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


                        
