പി വി സാമി സ്മാരക പുരസ്‌കാരം കെ. മാധവന് മുഖ്യമന്ത്രി സമ്മാനിച്ചു

.
ഈ വർഷത്തെ പി വി സാമി സ്മാരക പുരസ്‌കാരം കോഴിക്കോട് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഏഷ്യാനെറ്റ് മാനേജിംഗ് ഡയറക്ടർ കെ മാധവന് സമ്മാനിച്ചു. കഠിനാധ്വാനത്തിൻ്റെയും അർപ്പണ ബോധത്തിൻ്റേയും മാതൃകയായിരുന്നു പി വി സാമിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10 വർഷം കൊണ്ട് കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി. ഇത് നിയമത്തിലും ചട്ടങ്ങളിലും മാനസിക നിലയിലും വന്ന മാറ്റം കാരണമാണ്.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പി വി ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം പി മാരായ ഡോ. ജോൺ ബ്രിട്ടാസ്, എം കെ രാഘവൻ, ഇ ടി മുഹമ്മദ് ബഷീർ, എം എൽ എ മാരായ തോട്ടത്തിൽ രവീന്ദ്രൻ, ഇ കെ വിജയൻ എം വി ശ്രേയാംസ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Advertisements

