KOYILANDY DIARY.COM

The Perfect News Portal

കെ. എസ് പ്രവീൺ കുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെഎസ് പ്രവീൺ കുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഊർജസ്വലനായ വാർത്താ ഫോട്ടോഗ്രാഫറെയാണ് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

പ്രവീണിൻ്റെ മൃതദേഹം നാളെ വൈകീട്ട് 3 മണിക്ക് കീഴ്പ്പയ്യൂരിലെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും. രാവിലെ 9 മണി മുതൽ 10 മണി വരെ കോഴിക്കോട് ദേശാഭിമാനിയിലും, 10 മണി മുതൽ 11 മണി വരെ കോഴിക്കോട് ടൌൺഹാളിലും പൊതുദർശനത്തിനുവെക്കും. 12 മണി മുതൽ 3 മണി വരെ കീഴ്പ്പ്യയൂരിലെ വീട്ടുവളപ്പിൽ.

Share news