KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രി കുവൈത്തിൽ എത്തി: സ്വീകരിച്ച് ഇന്ത്യൻ എംബസി പ്രതിനിധികളും ലോക കേരള സഭാംഗങ്ങളും

.

മുഖ്യമന്ത്രി പിണറായി വിജയൻ കുവൈത്തിലെത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ എംബസി പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും, മലയാളം മിഷൻ, കല കുവൈറ്റ് ഭാരവാഹികളും ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.

 

കുവൈത്ത് ​ഗവൺമെന്റ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളും ചർച്ചകളും ഇന്ന് നടക്കും. നാളെ വൈകീട്ട് ഇന്ത്യൻ സമയം 7 മണിക്ക് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി കുവൈത്തിലെ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

Advertisements

 

28 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിന്റെ ഒരു മുഖ്യമന്ത്രി കുവൈറ്റിൽ എത്തുന്നത്. മുഖ്യമന്ത്രിയെ കാണാനും കേൾക്കാനും വേണ്ടി പ്രവാസി മലയാളികൾ അങ്ങേയറ്റം ആവേശത്തിലാണ്. അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിലെ മഹാസമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ നടത്തിയിട്ടുള്ളത്. ലോക കേരള സഭ, മലയാളം മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

Share news