കാണാതായ യുവാവിനെ ആറ് വർഷങ്ങൾക്ക് ശേഷം കണ്ടെത്തി ചേവായൂർ പൊലീസ്

കോഴിക്കോട്: 2019ൽ കാണാതായ യുവാവിനെ ആറ് വർഷങ്ങൾക്ക് ശേഷം മൈസൂരിൽ നിന്ന് കണ്ടെത്തി ചേവായൂർ പൊലീസ്. പറമ്പിൽ ബസാറിൽ താമസിച്ചിരുന്ന ഇമ്രാൻ പാഷ (36) യെ ആണ് മൈസൂരിൽനിന്ന് കണ്ടെത്തി കോഴിക്കോട്ടെത്തിച്ചത്. 2009ൽ മൈസൂരിൽനിന്ന് ജോലിക്കായി കോഴിക്കോട് എത്തിയതായിരുന്നു ഇമ്രാൻ പാഷ. ഇവിടെ സ്ഥിരതാമസമാക്കി പറമ്പിൽ ബസാർ സ്വദേശിനിയെ വിവാഹം ചെയ്തു. 2019ലുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇയാൾ ചികിത്സയ്‌ക്കായി മൈസൂരിലേക്ക് പോയി. എന്നാൽ, തിരിച്ചുവന്നില്ല.

തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകി. നിരവധി തവണ പൊലീസ് മൈസൂരിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. മൈസൂരിലെ വിവിധയിടങ്ങളിൽ പെയ്ന്റിങ് ജോലി ചെയ്ത് വീട്ടിൽ വരാതെ മുങ്ങിനടക്കുകയായിരുന്നു. എസ്ഐമാരായ ഷൈജു, സജീവ് കുമാർ, എസ്‌സിപിഒ സന്ദീപ് സെബാസ്റ്റ്യൻ, ഹോംഗാർഡ് സുനിൽ കുമാർ എന്നിവർ അന്വേഷക സംഘത്തിലുണ്ടായി.

