KOYILANDY DIARY.COM

The Perfect News Portal

ചെരിയേരി നാരായണൻ നായർ പുരസ്ക്കാരം വിതരണം ചെയ്തു

അന്തരിച്ച പ്രശസ്ത കലാകാരൻ ചെരിയേരി നാരായണൻ നായരുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ ഓർമ്മക്കായ് കാസ് അരിക്കുളം ഏർപ്പെടുത്തിയ ചെരിയേരി പുരസ്കാര കൈമാറി. പരിപാടി അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.എം സുഗതൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ സീരിയൽ മിമിക്രി താരമായ മധുലാൽ കൊയിലാണ്ടി ചെരിയേരി സ്മാരക പുരസ്കാരം ഏറ്റുവാങ്ങി.

കാസ് പ്രസിഡൻറ് ഇ.കെ ശ്രീജിത് അധ്യക്ഷനായി.സി രാധ, എടവന രാധാകൃഷ്ണൻ, അഷ്റഫ് വള്ളോട്ട്, എംകെ സതീഷ്, എസ് മുരളീധരൻ, അജിത്ത് അണേല, ഡോ: രഞ്ജിത് ലാൽ, മനോഹരൻ ചാരം വെള്ളി എന്നിവർ ഗോമേഷ് ഗോപാൽ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി സംസാരിച്ചു. കാസ് ജനറൽ സെക്രട്ടറി പി.ജി രാജീവ് സ്വാഗതവും ബാലകൃഷ്ണൻ ബിനിവില്ല നന്ദിയും പറഞ്ഞു.

Share news