ചെന്താര പുത്തഞ്ചേരി ജില്ലാതല ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു
അത്തോളി: ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തോടനുബന്ധിച്ച് ചെന്താര പുത്തഞ്ചേരി സംഘടിപ്പിക്കുന്ന ജില്ലാതല ഗാനാലാപന മത്സരം (കരോക്കെ) ഫെബ്രുവരി 8ന് പുത്തഞ്ചേരി വെച്ച് നടക്കും. 15 വയസ്സിന് താഴെ പ്രായമുള്ളവർ ജൂനിയർ വിഭാഗത്തിലും, മറ്റുള്ളവർ സീനിയർ വിഭാഗത്തിലും മത്സരിക്കും. പങ്കെടുക്കുന്നവർ ഫെബ്രുവരി 5ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. വിജയികൾക്കുള്ള സമ്മാനം അനുസ്മരണ ചടങ്ങിൽ വെച്ച് സച്ചിൻദേവ് MLA നൽകുന്നതാണ്. ഫോൺ :9446092850, 9747664288.



