ദുരിതമനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങൾക്ക് ചെങ്ങോട്ടുകാവ് കുടുംബശ്രീ 2,19,850 രൂപ കൈമാറി

കൊയിലാണ്ടി: ദുരിതമനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങൾക്ക് സഹായവുമായി ചെങ്ങോട്ടുകാവ് കുടുംബശ്രീയും പങ്കാളികളായി. കുടുംബശ്രീ സിഡിഎസ്-ലെ 290 ലധികം വരുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നു സ്വരൂപിച്ച 2,19,850 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

മലയാള പുതുവർഷ ദിനമായ ചിങ്ങം 1ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജിന് സിഡിഎസ് ചെയർപേഴ്സൺ പ്രനീത ടി.കെ തുക കൈമാറി. പഞ്ചായത്ത് ഹാളിൽവച്ചു നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, വൈസ് പ്രസിഡന്റ് പി. വേണു, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, സി ഡി എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

