KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ ശുചിത്വ പ്രഖ്യാപനം നടത്തി

ചെങ്ങോട്ടുകാവ്: സംസ്ഥാന സർക്കാറിൻ്റെ മാലിന്യമുക്ത നവ കേരളം  ക്യാമ്പയിനിൻ്റെ ഭാഗമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ (ചേലിയ സൌത്ത്)  ശുചിത്വ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് അംഗം മജു കെ എം പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് ജനകീയ ഓഡിറ്റ് കൺവീനറും മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിററി ചെയർമാനുമായ ഗീതാനന്ദൻ മാസ്റ്റർ സംസാരിച്ചു.
വാർഡ് വികസന സമിതി കൺവീനർ രാഗേഷ് സിപി സ്വാഗതം പറഞ്ഞു.CDS ചെയർ പേഴ്സൺ ശ്രീമതി പ്രനീത ആശംസകൾ അർപ്പിച്ചു.മുൻ വാർഡ് മെമ്പറും വികസന സമിതി അംഗവുമായ സുജല കുമാരി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മൂന്ന് ഘട്ടങ്ങളിലായി വാർഡിൽ നടത്തിയ നിരവധിയായ വേറിട്ട പ്രവർത്തനങ്ങൾ കേരളത്തിന് തന്നെ മാതൃകാപരമാണ് എന്ന് ഗീതാനന്ദൻ മാസ്റ്റർ പറഞ്ഞു.
വാർഡിൽ 200 ഓളം കുട്ടികളെ ചേർത്തുകൊണ്ട് ശുചിത്വ സേന രൂപീകരിക്കുകയും അവർക്ക് യൂനിഫോം വിതരണവും ചെയ്തു. എല്ലാ  അവധി ദിവസങ്ങളിലും വാർഡിലെ പൊതു ഇടങ്ങളിലെ മാലിന്യങ്ങൾ ശേഖരിച്ച് MCF ൽ എത്തിക്കുന്നത് വലിയ ശ്രദ്ധപിടിച്ചുപറ്റിയ പ്രവർത്തനമാണ്. ശുചിത്വ സേനയെകൂടി ചേർത്ത് ഫോട്ടോ ഷൂട്ടും നടത്തി.
Share news