ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്കൂൾ കായികമേള (കുതിപ്പ് 2024) കാഞ്ഞിലശ്ശേരിയിൽവെച്ച് നടന്നു
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്കൂൾ കായികമേള (കുതിപ്പ് 2024) കാഞ്ഞിലശ്ശേരി നായനാർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്നു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം. നിഷിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.

ആവേശം വിതറിയ മാർച്ച് പാസ്റ്റിൽ സതി കിഴക്കയിൽ സല്യൂട്ട് സ്വീകരിച്ചു. ഹെസ് മിസ്ടസ് തേജസ്വി വിജയൻ, ബിജു ടി പി, സുരേഷ് മാസ്റ്റർ, ഷംജ വി. കെ, രാമകൃഷ്ണൻ മാസ്റ്റർ, വിപിൻ കണ്ണമ്പത്ത്, ജാഫർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

