KOYILANDY DIARY.COM

The Perfect News Portal

ഉരുളെടുത്ത ഉയിരുകൾക്ക് ഓർമയുടെ സ്നേഹ ദീപമായി ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്കൂൾ വിദ്യാർത്ഥികൾ

കൊയിലാണ്ടി: ഉരുളെടുത്ത ഉയിരുകൾക്ക് ഓർമയുടെ സ്നേഹ ദീപമായി ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്കൂൾ വിദ്യാർത്ഥികൾ. വയനാട് ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ ജീവനും ജീവിതാശ്രയങ്ങളും നഷ്ടമായവരുടെ ദുഃഖത്തിൽ മെഴുകുതിരി നാളങ്ങൾ കത്തിച്ചും മൗനമാചരിച്ചും വിദ്യാർത്ഥികൾ ഒത്തുചേർന്നു.
വയനാടിൻ്റെ ഭൂപടത്തിൽ മെഴുകു നാളങ്ങൾ പ്രകാശം ജ്വലിപ്പിച്ച ചടങ്ങിൽ പ്രധാനധ്യാപിക തേജസി വിജയൻ, പി.ടി.എ പ്രസിഡണ്ട് നിഷിത്ത് കുമാർ, സീനിയർ അസിസ്റ്റൻഡ് സുരേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ഷംജ വി കെ എന്നിവർ നേതൃത്വം നൽകി. ഒന്നുമുതൽ ഏഴാം തരം വരെയുള്ള വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
Share news