KOYILANDY DIARY.COM

The Perfect News Portal

ചെണ്ടുമല്ലി കൃഷി വിളവെടുത്തു

കൊയിലാണ്ടി: ചെണ്ടുമല്ലി കൃഷി വിളവെടുത്തു. അരിക്കുളം പഞ്ചായത്തും കൃഷിഭവനും ചേർന്ന് 13 കാർഷിക കൂട്ടായ്മകളിൽ ചെണ്ടുമല്ലി കൃഷിയിറക്കി. ഇതിൽ ഊരള്ളൂർ കോട്ടുക്കുന്നിലെ സമൃദ്ധി കൃഷി കൂട്ടായ്മയിൽ നടത്തിയ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എ എം സുഗതൻ  നിർവഹിച്ചു. 

 

സിഡിഎസ് ചെയർപേഴ്സൺ ബീന തൈക്കണ്ടി അധ്യക്ഷയായി. സ്ഥിരം സമിതി ചെയർമാൻമാരായ എം പ്രകാശൻ, എൻ വി നജീഷ് കുമാർ, കൃഷി ഓഫീസർ അമൃത ബാബു, സി രാധ, വി ബഷീർ, എം കെ റീത്ത, ഇ കെ ശശി തുടങ്ങിയവർ സംസാരിച്ചു.

 

Share news