ചേന്ദമംഗലം കൂട്ടക്കൊലക്കേസ്; പ്രതി ഋതു ജയന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ചേന്ദമംഗലം കൂട്ടക്കൊലക്കേസില്‍ പ്രതി ഋതു ജയന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഇന്ന് പറവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 20നാണ് പ്രതിയെ കോടതി അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ചേന്ദമംഗലം കൂട്ടകൊലപാതക കേസിൽ പ്രതി ഋതുവിനെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെയാണ് തെളിവെടുപ്പ് നടത്തിയത്. അക്രമത്തിൽ ജിതിൻ കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി മൊഴി നൽകി.

നാട്ടുകാർ പ്രതിഷേധിക്കാൻ സാധ്യതയുള്ളതിനാൽ തെളിവെടുപ്പ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു. പ്രതി ഋതുവിനെ സ്വന്തം വീട്ടിലും കൊലപാതകം നടന്ന വീട്ടിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. കൊലപാതകത്തിൽ പ്രതിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും ശാസ്ത്രീയ തെളിവുകൾ, ദൃക്സാക്ഷി മൊഴികൾ അടക്കം പരമാവധി തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ പറഞ്ഞു.

അക്രമത്തിൽ ജിതിൻ കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി മൊഴിയിൽ പറയുന്നു. കൊലപാതകത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ ആദ്യഘട്ട അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

