മരളൂർ ക്ഷേത്രത്തിൽ ചെമ്പോല സമർപ്പണം 17ന് നടക്കും

കൊയിലാണ്ടി: ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ 50 ലക്ഷം രൂപ ചെലവിൽ ചെമ്പോല സമർപ്പണം 17ന് ഞായറാഴ്ച കാലത്ത് 10ന് നടക്കും. ക്ഷേത്ര യോഗത്തിൽ പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷത വഹിച്ചു. കൺവീനർ കലേക്കാട്ട് രാജമണി, ഗിരീഷ് പുതുക്കുടി , സി.എച്ച് രാമകൃഷ്ണൻ, രാഘവൻ പുതിയോട്ടിൽ, രമേശൻ രനിതാലയം,അശോക് കുന്നോത്ത്, കെ.ടി.കെ. മരളൂർ, സഗീഷ് ആനമഠത്തിൽ, പി.ടി. സജിത്ത്, ഒ.ടി. രാജൻ എന്നിവര്‍ സംസാരിച്ചു.
