KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചരി ഗ്രാമ പഞ്ചായത്ത് ആയുർവേദ ഡിസ്പൻസറി ഉദ്ഘാടനം ചെയ്തു

തിരുവങ്ങുർ: ചേമഞ്ചരി ഗ്രാമ പഞ്ചായത്ത് ആയുർവേദ ഡിസ്പൻസറി ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷതവഹിച്ചു.
.
.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്. സ്ഥിരം സമിതി അദ്ധ്യക്ഷരായ സന്ധ്യ ഷിബു, വി കെ അബ്ദുൾഹാരിസ്, അതുല്ല്യ ബൈജു, വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി, മെഡിക്കൽ ഓഫീസർ അനുശ്രീ എന്നിവർ സംസാരിച്ചു. കാലത്ത് 9 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് കാപ്പാട് റോഡിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെൽത്ത് മീഷന്റെ കീഴിലുള്ള ഈ സ്ഥാപനം പ്രവർത്തിക്കുക.
Share news