KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി: അഭയപുരി റസിഡന്‍റ്സ് അസോസിയേഷൻ ദശവാർഷികം ആഘോഷിച്ചു

ചേമഞ്ചേരി: അഭയപുരി റസിഡന്‍റ്സ് അസോസിയേഷൻ ദശവാർഷികാഘോഷിച്ചു.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ റെസിഡന്റ്സ് അസോസിയേഷനാണ് അഭയപുരി. ദശവാർഷികാഘോഷം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വേദിയിൽ വെച്ച് ചേലിയ കഥകളി വിദ്യാലയം പ്രിൻസിപ്പാളും കഥകളി ആചാര്യനുമായ കലാമണ്ഡലം പ്രേംകുമാറിനെ ആദരിച്ചു. ഉണ്ണിഗോപാലൻ മാസ്റ്റർ ആദരഭാഷണം നടത്തി. സതി കിഴക്കയിൽ ഉപഹാരം സമ്മാനിച്ചു.
.
.
ഐ.എച്ച്.ആർ.ഡി ബെസ്റ്റ് ടീച്ചർ അവാർഡ് ലഭിച്ച അശ്വതി അർജ്ജുൻ, ലെഫ്റ്റനൻ്റ് കേണൽ വാസുദേവൻ പൊന്മന, കൃഷി കൂട്ടായ്മയിലെ അംഗങ്ങളേയും എസ്. എസ്. എൽ. സി – പ്ലസ് ടു വിജയികളെയും  ഉപഹാരം നൽകി ആദരിച്ചു. മുസ്തഫ പി.പി., എൻ ഉണ്ണി, ശിവദാസൻ സായ, സത്യനാഥൻ മാടഞ്ചേരി, പി. ഹാരിസ് എന്നിവർ വിതരണം ചെയ്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിൽ എ ഗ്രേഡ് നേടിയ ദേവികയ്ക്ക് വാർഡ് മെമ്പർ ഗീത മുല്ലോളി ഉപഹാരം നൽകി. അസോസിയേഷൻ അംഗമായ മുതിർന്ന കർഷകനായ കുനിക്കണ്ടി കൃഷ്ണൻ നായരെ പൊന്നാട അണിയിച്ച് ആദരിച്ചു.
.
.
ചടങ്ങിൽ ബിനേഷ് ചേമഞ്ചേരി, മണികണ്ഠൻ മേലേടുത്ത്, രാജൻ കളത്തിൽ, ബാലകൃഷ്ണൻ ചൈത്രം എന്നിവർ സംസാരിച്ചു. കലാമണ്ഡലം ശിവദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സഞ്ജീവൻ കളത്തിൽ സ്വാഗതവും കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കലാമണ്ഡലം ശിവദാസ്, കലാമണ്ഡലം പ്രേംകുമാർ എന്നിവർ ചേർന്ന് ശങ്കരപദം എന്ന പേരിലുള്ള കഥകളിപദ കച്ചേരി നടന്നു. തുടർന്ന് ശശി പൂക്കാട് സംവിധാനം ചെയ്ത കാവൽക്കൂത്ത് എന്ന നാടകം അഭയപുരി റസിഡൻസ് അംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ് സർവ്വെ, അശ്വതി അർജ്ജുനും സംഘവും അവതരിപ്പിച്ച മേഘരാഗം എന്ന നൃത്തശില്പം, തിരുവാതിരക്കളി, ഒപ്പന, സംഘത്തങ്ങൾ, സിനിമാറ്റിക്ക് ഡാൻസുകൾ, സംഘഗാനങ്ങൾ എന്നിവ അരങ്ങേറി.
Share news