ചേമഞ്ചേരി സെൻലൈഫ് ആശ്രമം വയോജനങ്ങൾക്കായി സൗജന്യ പഠന ക്ലാസ് നടത്തുന്നു.

ചേമഞ്ചേരി: ഓഷോ സമാധി ദിനാലോഷത്തിൻ്റെ ഭാഗമായി ചേമഞ്ചേരി സെൻലൈഫ് ആശ്രമം വയോജനങ്ങൾക്കായ് സൗജന്യ പഠന ക്ലാസ് നടത്തുന്നു. ജീവിത സായാഹ്നം ആരോഗ്യകരവും ആനന്ദകരവുമാക്കാനുള്ള പാഠങ്ങളാണ് വിഷയം. ജനുവരി 25 ശനിയാഴ്ച പൂക്കാട് FF ഹാളിൽ നടക്കുന്ന പൊതുസമ്മേളനം പ്രശസ്ത സാഹിത്യകാരൻ കെ.എസ്. വെങ്കിടാചലം ഉദ്ഘാടനം ചെയ്യും.

തുടർന്ന് ഹരിത കർമ്മ സേനയെ ആദരിക്കും. ഏകദിന പഠനശിബിരത്തിൽ രാവിലെ 10 മണി മുതൽ 12 മണി വരെ ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ പ്രമേഹമുക്തി പഠന ക്ലാസ്. പ്രമേഹ രോഗം വരാതിരിക്കാനും വന്നവർക്ക് മാറ്റാനുള്ള ജീവിത ചര്യകൾ പഠിപ്പിക്കുന്നു. പ്രവേശനം സൗജന്യം. കലാപരിപാടികളും അരങ്ങേറും. ഫോൺ: 9846339777

