ചേമഞ്ചേരി കുഞ്ഞച്ചൻ നഗർ കുടിവെള്ള പദ്ധതി സമർപ്പിച്ചു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി കുഞ്ഞച്ചൻ നഗർ കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുസോമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ ജീവാനന്ദൻ, ഗ്രാമപഞ്ചായത്തംഗം സജിത ഷെറി, ശശി ചെറൂര്, വി കെ അശോകൻ എന്നിവർ സംസാരിച്ചു.
