ചേമഞ്ചേരി കുനിക്കണ്ടിമുക്ക് ഭാഗം പുതുശ്ശേരി താഴെ റോഡ് നിർമ്മാണം പൂർത്തിയായി

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 6-ാം വാർഡ് കുനിക്കണ്ടിമുക്ക് ഭാഗം പുതുശ്ശേരി താഴെ റോഡുമായി ബന്ധിപ്പിച്ച് കാഞ്ഞിലശ്ശേരിയിലേക്കുളള എളുപ്പ വഴിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചു. ഉദ്ഘാടന കർമ്മം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ നിർവ്വഹിച്ചു. വാർഡ് മെമ്പർ ഗീത മുല്ലോളി അദ്ധ്യക്ഷത വഹിച്ചു.

2024-2025 പദ്ധതിയിൽ 6 ലക്ഷം രൂപ നീക്കി വെച്ചാണു ഇതു പൂർത്തികരിച്ചത്. ഗ്രാമ പഞ്ചായത്തംഗങ്ങളായ സുധ തടവൻ കയ്യിൽ, സി ലതിക, മുൻ മെമ്പർ വി വേണുഗോപാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വാർഡ് കൺവീനർ പി ഉണ്ണികൃഷ്ണൻ സ്വാഗതവും ഹരിഹരൻ ഗായത്രി നന്ദിയും പറഞ്ഞു.

