ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു

ചേമഞ്ചേരി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടന ചടങ്ങും തൈവിതരണവും നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഷീല അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അതുല്യ ബൈജു ചടങ്ങിന് ആശംസകൾ നേർന്നു. കൃഷി ഓഫീസർ ഹെന ഫാത്തിമ എം വി സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ മധുസൂദനൻ പി നന്ദിയും പറഞ്ഞു.
