ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വയോജന ക്ലബ് ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വയോജന ക്ലബ് ശില്പശാല സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ശില്പശാല ഉദ്ഘാടനം ചെയ്തു. പൂക്കാട് എഫ് എഫ് ഹാളിൽ വെച്ച് നടന്ന വയോജന ക്ലബ് പ്രസിഡണ്ട് ടി കെ ദാമോദരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വയോജനങ്ങളും ആയ്യുർവേദവും എന്ന വിഷയത്തിൽ ചേമഞ്ചേരി ആയ്യുർവേദ ഡിസ്പൻസറിയിലെ ഡോ. എൻ അനുശ്രീ ക്ലാസെടുത്തു.

സംഘടന വിഷയങ്ങൾ ക്ലബ് വൈസ് പ്രസിഡണ്ട് ശശി കൊളോത്ത് അവതരിപ്പിച്ചു. കെ അന്നപൂർണ്ണേശ്വരി, വി എം ലീല ടീച്ചർ, കെ പ്രസന്ന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ക്ലബ് സെക്രട്ടറി ടി വി ചന്ദ്രഹാസൻ സ്വാഗതവും ട്രഷറർ ആലിക്കോയ നടമ്മൽ നന്ദിയും പറഞ്ഞു.

