ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസിൻ്റെ നേതൃത്വത്തിൽ ഓണം പച്ചക്കറി ചന്ത ആരംഭിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ നേതൃത്വത്തിൽ സംസ്ഥാന ഗവൺമെൻ്റ് സ്ഥാപനമായ ഹോട്ടികോർപ്പിൻ്റെ സഹകരണത്തോടെ ഓണം പച്ചക്കറി ചന്തയ്ക്ക് തുടക്കമായി. കുടുംബശീ പച്ചക്കറി ചന്തയുടെ ഔപചാരിക ഉദ്ഘാടനം ചെയർപേഴ്സൺ ആർ. പി. വത്സല ഡോ. പി.കെ. അബ്ദുൾ കരീമിന് കിറ്റ് നൽകിക്കൊണ്ട് നിർവ്വഹിച്ചു. തിരുവങ്ങൂർ കുനിയിൽ കടവ് റോഡിലാണ് ചന്ത പ്രവർത്തിക്കുന്നത്.

സംസ്ഥാന സർക്കാർ ഉത്സവ വേളകളിൽ പൊതു വിപണിയിലനുഭവപ്പെടുന്ന അനിയന്ത്രിതമായ വിലക്കയറ്റത്തെ പ്രതിരോധിക്കാനായി നടത്തുന്ന ഇടപെടലുകൾക്ക് കരുത്ത് പകരുന്നതാണ് കുടുംബശ്രീയുടെ ഈ സംരഭം. ചന്തയിൽ പച്ചക്കറികൾക്ക് പൊതുവിപണിയേക്കാൾ 40 ശതമാനത്തോളം വിലക്കുറവുണ്ട്.

