KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ലൈഫ് ഭവന പദ്ധതി പ്രഖ്യാപനവും അതി ദാരിദ്ര്യ മുക്ത പ്രഖ്യാപനവും 21ന്

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ സമ്പൂർണ്ണ ലൈഫ് ഭവന പദ്ധതി പ്രഖ്യാപനവും അതി ദാരിദ്ര്യ മുക്ത പ്രഖ്യാപനവും 21 ന് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി അപേക്ഷകരിൽ അർഹരായ 348 കുടുംബങ്ങൾക്കും വീട് നൽകി. ജില്ലയിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് ഈ ലക്‌ഷ്യം കൈവരി
ച്ചത്.
.
.
73 അതി ദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി സംസ്ഥാന സർക്കാരിന്റെ പദ്ധതി വിജയത്തിലെത്തിച്ചതിന്റെ പ്രഖ്യാപനം കൂടി ഈ ചടങ്ങിൽ മന്ത്രി നിർവഹിക്കുന്നു. ഗ്രാമപഞ്ചായത്ത് ജൈവവൈവിദ്ധ്യ രജിസ്റ്റർ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് പ്രകാശനം ചെയ്യും. പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ വികസന
പ്രവർത്തനങ്ങളുടെ സ്മരണിക ജില്ലാപഞ്ചായത്ത് മെമ്പർ എം പി ശിവാനന്ദൻ ജനസമക്ഷം സമർപ്പിക്കും.
.
.
സമർപ്പിത സേവനത്തിന്ന് ഗ്രാമ പഞ്ചായത്ത് മുൻ സെക്രട്ടരി, വില്ലേജ് എക്സ്ടൻഷൻ ഓഫീസർമാർ എന്നിവരെയും, ജൈവ വൈവിദ്ധ്യ രജിസ്ടർ തയ്യാറാക്കുന്നതിൽ ശ്രമകരമായ പ്രവർത്തനങ്ങൾ നടത്തിയ പൊതു പ്രവർത്തകരെയും ജില്ലാ പഞ്ചായത്ത് മെമ്പർ  സിന്ധു സുരേഷ്ആദരിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിക്കും.
.
.
ചടങ്ങിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ വി കെ അബ്ദുൾ ഹാരിസ്, അതുല്യ ബൈജു, ഗ്രാമ പഞ്ചായത്തംഗം അജ്നഫ് കാച്ചിയിൽ എന്നിവർ പങ്കെടുത്തു.
Share news