ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2 മില്യൺ പ്ലഡ്ജ് പഞ്ചായത്ത് തല കൺവെൻഷൻ നടന്നു

കോഴിക്കോട് ജില്ല പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ജൂൺ 26നു നടക്കുന്ന 2 മില്യൺ പ്ലഡ്ജ് വിജയ്പ്പിക്കുന്നതിനായ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൺവെൻഷൻ നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷയായി.
.

സമൂഹത്തിൽ വർദ്ധിച്ചു വരുന്ന രാസലഹരിക്കെതിരെയായി വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് നടത്തിവരുന്നു. 2 മില്യൺപ്ലഡ്ജ് പദ്ധതിയുടെ ഗ്രാമ പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായ ത്ത് സെക്രട്ടറി ടി അനിൽകുമാർ, വൈസ് പ്രസിഡണ്ട് ഷീല എം, സ്ഥിരംസമിതി അംഗങ്ങളായ വി കെ അബ്ദുൾഹാരിസ്, അതുല്യ ബൈജു, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.പി മുരളീധരൻ, എച്ച് ഐ സജീഷ് തുടങ്ങിയവർ സംസാരിച്ചു.
