KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി അഭയപുരി റസിഡൻ്റ്സ് അസോസിയേഷൻ 11-ാം വാർഷികം ആഘോഷിച്ചു.

ചേമഞ്ചേരി: ചേമഞ്ചേരി അഭയപുരി റസിഡന്റ്സ് അസോസിയേഷൻ്റെ 11-ാം വാർഷികം പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കലോത്സവത്തിൽ നടിക്കുള്ള സംസ്ഥാന തല മത്സരത്തിൽ വിജയിയായ ദല ശിവദാസ് കലാപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി കെ. രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
.
.
അസോസിയേഷൻ്റെ മുതിർന്ന അംഗമായ കുനിക്കണ്ടി കൃഷ്ണൻ നായർക്കുള്ള ഉപഹാരം ഉണ്ണിഗോപാലൻ മാസ്റ്റർ നൽകി. പ്രസിഡണ്ട് മണികണ്ഠൻ മേലേടത്ത് ദല ശിവദാസിനുള്ള ഉപഹാരം നൽകി. LSS, USS വിജയികൾക്കുള്ള ഉപഹാരം ശിവദാസൻ സായ, സത്യനാഥൻ മാടഞ്ചേരി എന്നിവരും SSLC, പ്ലസ് ടു വിജയികൾക്ക് ഇന്ദിര ടീച്ചർ, ഹാരിസ് എന്നിവരും എൻ. എം. എം. എസ് വിജയികൾക്ക് രാജൻ മാസ്റ്റർ കളത്തിൽ കലോത്സവ വിജയികൾക്ക് വാസുദേവൻ വന്ദന എന്നിവരും ഉപഹാരം നൽകി.
.
.
അഭയം സ്കൂൾ വൈസ് പ്രസിഡണ്ട് മുസ്തഫ ചങ്ങാതിക്കൂട്ടം റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് രവി ശാസ്ത എന്നിവർ ആശംസകൾ നേർന്നു. സംഘാടകസമിതി ചെയർമാൻ ബഷീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. ജന. കൺവീനർ സഞ്ജീവൻ കളത്തിൽ സ്വാഗതവും മനോജ് തിരൂളി നന്ദിയും പറഞ്ഞു. അസോസിയേഷൻ അംഗങ്ങൾ കൗതുക മത്സരങ്ങളും നൃത്ത-സംഗീത പരിപാടികളും, ശശി പൂക്കാടിൻ്റെ രചനയിലും സംവിധാനത്തിലും ‘അടിയാൻ്റെ ചക്ക തമ്പ്രാൻ്റെ മൂക്ക്’ എന്ന നാടകവും അവതരിപ്പിച്ചു.
Share news