KOYILANDY DIARY.COM

The Perfect News Portal

ചാത്തോത്ത് ശ്രീധരൻ നായർ അനുസ്മരണവും എൻഡോവ്മെൻ്റ് വിതരണവും

കൊയിലാണ്ടി: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ചാത്തോത്ത് ശ്രീധരൻ നായർ അനുസ്മരണയോഗവും എൻഡോവ് മെൻ്റ് വിതരണവും പന്ന്യൻ രവീന്ദ്രൻ നിർവ്വഹിച്ചു. കൊയിലാണ്ടി നഗരസഭ ഇ.എം.എസ് ടൌൺഹാളിൽവെച്ച് നടന്ന ചടങ്ങിൽ ഇ.കെ അജിത് അദ്ധ്യക്ഷ്യത വഹിച്ചു.
ഇ.കെ വിജയൻ എം എൽ എ. സി.പി ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ  ടി വി ബാലൻ, എം നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചാത്തോത്ത് ശ്രീധരൻ നായർ എൻഡോവ് മെൻറ് പന്തലായനി ബി ഇ എം യു പി സ്കൂൾ, കോതമംഗലം ജി എൽ പി സ്കൂൾ അധികൃതർ എന്നിവർ ഏറ്റുവാങ്ങി.എൻ ശ്രീധരൻ സ്വാഗതവും രമേശ് ചന്ദ്ര നന്ദിയും പറഞ്ഞു.
Share news