ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടന് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പോലീസ് കേസെടുത്തത്. വേടന് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെയും തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

അതേസമയം ഇന്നലെ കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ ഹില്‍ പാലസ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ 28 നാണ് വേടന് താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് കഞ്ചാവ് പിടികൂടിയത്. വേടന് കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നു കുറ്റപത്രത്തില്‍ പറയുന്നു. വേടന് ഉള്‍പ്പെടെ 9 പേരാണ് കേസില്‍ ഉണ്ടായിരുന്നത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും സംഭവസമയം വേടന്റെ ഫ്ലാറ്റില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു. കഞ്ചാവ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ വേടനെതിരെ പുലിപ്പല്ല് കേസും ഉണ്ടായിരുന്നു.

