KOYILANDY DIARY.COM

The Perfect News Portal

സഹകരണ നിയത്തിലെ മാറ്റങ്ങൾ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം

കൊയിലാണ്ടി: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് തല പഠനക്യാമ്പും വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പും, ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. KCEF സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.സി ലൂക്കോസ് പരിപാടി ഉദ്ഘാടനം ചെയ്തു. നെല്ല്യാടി പുഴയോരത്ത് നടന്ന ക്യാമ്പിൽ പ്രസിഡണ്ട് ബഷീർ മറയത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു.
.
സഹകരണ നിയമത്തിലെ മാറ്റങ്ങൾ നടപ്പിലാക്കുമ്പോൾ ജീവനക്കാരുടെ സുരക്ഷിതത്വം കൂടി കണക്കിലെടുക്കണമെന്ന് ക്യാമ്പ്  സർക്കാരിനോടാവശ്യപ്പെട്ടു. അജയൻ സി.വി, അനിത വത്സൻ, ഇ അജിത് കുമാർ, സുധീർകുമാർ ആർ, ടി നന്ദകുമാർ,എ. വീരേന്ദ്രകുമാർ, നിഷ. എ.പി, നിക്സൺ. ഉബൈദ് വാഴയിൽ എന്നിവർ പങ്കെടുത്തു. പ്രമുഖ ട്രെയിനർ സജി നരിക്കുനി ക്ലാസ്സെടുത്തു. താലൂക്ക് സിക്രട്ടറി ജയകൃഷ്ണൻ സ്വാഗതവും ട്രഷറർ ജിതിൽ ബി നന്ദിയും പറഞ്ഞു.
Share news