പുളിയഞ്ചേരി യുപി സ്കൂളിലെ 1978 വർഷത്തെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘ചങ്ങാതിക്കൂട്ടം കൂട്ടായ്മ’ സംഘടിപ്പിച്ചു

കൊയിലാണ്ടി: 1978 വർഷത്തെ പുളിയഞ്ചേരി യുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘ചങ്ങാതിക്കൂട്ടം കൂട്ടായ്മ’ സംഘടിപ്പിച്ചു. അഞ്ചാം വാർഷിക പരിപാടിയുടെ ഭാഗമായി 2025 മെയ് മാസം പതിനൊന്നാം തീയതി അകലാപ്പുഴയിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണി വരെ ബോട്ട് സവാരി നടത്തി. പ്രകൃതിരമണീയമായ അകലാപ്പുഴയുടെ ഓളങ്ങളിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് ഉല്ലാസകരമായ ഒരു യാത്ര നടത്താനും ഹൃദ്യമായ അനുഭവങ്ങൾ കൂട്ടായ്മയിലെ അംഗങ്ങൾക്കിടയിൽ പങ്കുവെക്കുവാൻ കഴിയുകയും മനസ്സിൻറെ ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചു വെക്കാൻ ഒരു പൊൻതൂവൽ കൂടി സമ്മാനിക്കുവാനും ആ യാത്രയിലൂടെ സാധിക്കുകയും ചെയ്തു.

കൂട്ടായ്മയുടെ പ്രസിഡണ്ട് അഡ്വ. ഹരീഷ് കുമാർ ടി അധ്യക്ഷത വഹിച്ചു. നിർവാഹക സമിതി അംഗങ്ങളായ സന്തോഷ് കുമാർ എ ടി, ദിനേശൻ കെ, ഗംഗാധരൻ എം വി, രഘുനാഥ് കെ ടി, ശ്രീധരൻ കെ, സന്തോഷ് കെ കെ, വിലാസിനി കെ, നിർമ്മല കെ എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി സുരേഷ് കുമാർ കൊയിലേരികണ്ടി സ്വാഗതവും ട്രഷറർ എം കെ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
